റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സര്‍ട്ടിഫൈഡ് യോഗാ ഗുരുവെന്ന ഗിന്നസ് റെക്കോഡ് നേടി ഒമ്പതുകാരന്‍

February 21, 2022 - 11:01 am

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സര്‍ട്ടിഫൈഡ് യോഗാ ഗുരുവെന്ന ഗിന്നസ് ലോക റെക്കോഡ് ഇന്ത്യന്‍ ബാലന്. ഒമ്പതു വയസും 220 ദിവസവുമായ റെയാന്‍ഷ് സുരാനിയാണ് നേട്ടം സ്വന്തമാക്കിയത്. ദുബായിയില്‍ സ്ഥിരതാമസക്കാരായ മാതാപിതാക്കളോടൊപ്പം നാലു വയസുമുതല്‍ റെയാന്‍ഷ് യോഗ അഭ്യസിച്ചു. കഴിഞ്ഞ ജൂലൈ 27-ന് ആനന്ദ് ശേഖര്‍ യോഗാ സ്‌കൂളില്‍ നിന്ന് 200 മണിക്കൂര്‍ നീണ്ട യോഗ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തിയാക്കിയതോടെയാണ് ഗിന്നസ് ലോക റെക്കോഡ് റെയാന്‍ഷിനെ തേടിയെത്തിയത്.

മാതാപിതാക്കള്‍ ഋഷികേശിലെ യോഗാ അധ്യാപക പരിശീലന കോഴ്സിനു ചേര്‍ന്നപ്പോഴാണ് റെയാന്‍ഷിനു യോഗാഗുരുവാകണമെന്ന മോഹമുദിച്ചതെന്നു ഗിന്നസ് സൈറ്റില്‍ വ്യക്തമാക്കുന്നു. 10 വയസ് പൂര്‍ത്തിയാകുന്ന റെയാന്‍ഷിനു ഭാവിയെക്കുറിച്ച് കൃത്യമായ ലക്ഷ്യങ്ങളൊന്നുമില്ല. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ യോഗാ ക്ലാസെടുക്കുകയെന്നതാണ് കുരുന്നിന്റെ ആഗ്രഹം. തന്റെ സ്‌കൂളിലെ 10-15 വയസ് പ്രായക്കാരായ സുഹൃത്തുക്കളെ റെയാന്‍ഷ് യോഗ അഭ്യസിപ്പിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *