ഗവ. ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കാത്ത് ലാബിന്റെ നടത്തിപ്പ് സുഗമമാക്കാന്‍ ആവശ്യമായ നടപടികളും ചര്‍ച്ച ചെയ്തു.
മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ ആശുപത്രിയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ വിലയിരുത്തി. ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനം നടത്താന്‍ ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും എം എല്‍ എ അറിയിച്ചു. കാത്ത് ലാബിന്റെ പ്രവര്‍ത്തനം ബുധനാഴ്ച പുനരാരംഭിച്ചു.
കാത്ത് ലാബിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയ വകയില്‍ വിവിധ കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന രണ്ട് കോടിയോളം രൂപയില്‍ 1.2 കോടിരൂപ കൊടുത്തുതീര്‍ത്തു. വിവിധ സ്ഥാപനങ്ങള്‍ക്കു നല്‍കേണ്ടിവരുന്ന തുക ഭാവിയില്‍ കൃത്യസമയത്തു നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറുഖ്, ബീച്ചാശുപത്രി സൂപ്രണ്ട് ഡോ. എന്‍ രാജേന്ദ്രന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.