റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഐ​എ​സ് ഭീ​ക​ര​ൻ അ​റ​സ്റ്റി​ൽ

April 5, 2026 - 9:46 am

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് കു​ശി​ന​ഗ​റി​ൽ നി​ന്നും റി​സ്വാ​ൻ അ​ഹ​മ്മ​ദ് എന്ന ഐ​എ​സ് ഭീ​ക​ര​ൻ അ​റ​സ്റ്റി​ലാൽ.ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ്യ​ൽ സെ​ൽ, ഉ​ത്ത​ർ​പ്ര​ദേ​ശ് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡു​മാ​യി (എ​ടി​എ​സ്) സ​ഹ​ക​രി​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ഹ​മ്മ​ദി​നെ ഡ​ൽ​ഹി​യി​ലേ​ക്ക് ട്രാ​ൻ​സി​റ്റ് റി​മാ​ൻ​ഡി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.2015 മു​ത​ൽ റി​സ്വാ​ൻ അ​ഹ​മ്മ​ദി​ന് ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ന്ത്യ​യ്ക്കു​ള്ളി​ലെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​യാ​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു​വെ​ന്നും കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.

ബോം​ബ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, ല​ഘു ലേ​ഖ​ന​ങ്ങ​ൾ, ജി​ഹാ​ദി സാ​ഹി​ത്യ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു

ഇ​യാ​ളി​ൽ നി​ന്ന് ബോം​ബ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, ല​ഘു ലേ​ഖ​ന​ങ്ങ​ൾ, ജി​ഹാ​ദി സാ​ഹി​ത്യ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഹ​മ്മ​ദ് 2015 ൽ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു​വെ​ന്നും മും​ബൈ​യി​ലെ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *