റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അപേക്ഷ വേണമെന്ന്‌ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ്‌.

February 14, 2022 - 10:09 am

കോട്ടയം: യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കോട്ടയം ശ്രീനാരായണ വനിതാ സമാജം ഗുരുവായൂര്‍ ദേവസ്വത്തിന്‌ അയച്ച കത്തിനുളള മറുപടിയില്‍ ദേവസ്വം ചെയര്‍മാന്റെ വിവാദ മറുപടി . എന്തുകാരണത്താലാണ്‌ താങ്കള്‍ ഇപ്രകാരം ആവശ്യപ്പെടുന്നതെന്ന്‌ വ്യക്തമല്ലെന്നും താങ്കളുടെ അപേക്ഷ പരിഗണിക്കണമെങ്കില്‍ ഇതിനൊപ്പം യേശുദാസിന്റെ അപേക്ഷകൂടി ഉളളടക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ്‌ മറുപടി അയച്ചത്‌.

ഗുരുവായൂരപ്പെനക്കുറിച്ച്‌ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുളള യേശുദാസിനെ മതവിവേചനത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തരുതെന്നും അദ്ദേഹത്തിന്‌ ക്ഷേത്ര ദര്‍ശനത്തിന്‌ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട്‌ എസ്‌എന്‍വി സമാജത്തിന്റെ വാര്‍ഷിക പൊടുയോഗം പ്രമേയം പാസാക്കുകയും പ്രമേയത്തിന്റെ പകര്‍പ്പ്‌ ഗുരുവായൂര്‍ ദേവസ്വത്തിന്‌ അയച്ചുകൊടുക്കുകയും ചെയ്‌തിരുന്നു.

ഇതിനുളള മറുപടിയിലാണ്‌ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം അനുവദിക്കണമെന്ന്‌ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും താങ്കളുടെ സമാജം എന്തുകാരണത്താലാണ്‌ ഇപ്രകാരം ആവശ്യപ്പെടുന്നതെന്ന്‌ വ്യക്തമല്ലെന്നും താങ്കളുടെ അപേക്ഷ പരിഗണിക്കണമെങ്കില്‍ ഇതിനൊപ്പം യേശുദാസിന്റെ അപേക്ഷകൂടി ഉളളടക്കം ചെയ്യ്‌ണമെന്നും പറയുന്നത്‌. ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസിന്റെ മറുപടി എസ്‌എന്‍വി സമാജത്തെ അവഹേളിക്കുന്നതാണെന്നും ഉചിതമായ മറുപടി നല്‍കുമെന്നും എസ്‌എന്‍വി സമാജം പ്രസിഡന്റ് അഡ്വ.സി.ജി സേതുലക്ഷ്‌മി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *