മുണ്ടക്കയം ; കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മുണ്ടക്കയം കോടത്തോട് കോസടി ഷാപ്പുംപടിക്കുസമീപം ഇലക്ട്രിക്ക് പോസ്‌റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു..കോരൂത്തോട് സ്വദേശി കൊച്ചുതെക്കേല്‍ ജോജി സെബാസ്‌റ്റ്യന്‍ (48) ആണ് മരിച്ച്‌ത് 2022 ഫെബ്രുവരി 13 ഞായറാഴ്‌ച ഉച്ചക്കുശേഷം 2.30 നായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തുനിന്ന് കോരൂത്തോട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.
കോരൂത്തോട് , പളളിപ്പടി സെന്റ് ജോര്‍ജ് ബേക്കറിയുടെ ഉടമയാണ് ജോജോ സെബാസ്റ്റ്യന്‍. സംസ്‌കാരം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോരൂത്തോട് സെന്റ് ജോര്‍ജ് പളളിയില്‍. ഭാര്യ റീനാ ജോയി (കോരൂത്തോട് സെന്റ്‌ജോര്‍ജ് പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപിക) മക്കള്‍: ഹന്ന, ആന്‍ജലിക്ക്(കോരൂത്തോട് സെന്റ് ജോര്‍ജ് പബ്‌ളിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)

