റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിജാബ്‌ വിവാദം പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ സൃഷ്ടി: തെളിവുകള്‍ പുറത്ത്‌

February 14, 2022 - 8:36 am

ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ്‌ വിവാദം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നതിന്‌ തെളിവുകള്‍ പുറത്തുവന്നു. ഹിജാബ്‌ വിവാദത്തിന്‌ തുടക്കമിട്ട്‌ വിദ്യാര്‍ത്ഥിനികളെ പ്രതിഷേധത്തിലേക്ക്‌ തളളിവിട്ടത്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ് ഇന്ത്യയാണെന്നാണ്‌ പുറത്തുവന്നിരിക്കുന്ന വിവരം.

ബുര്‍ക്കധരിച്ച്‌ അളളാഹുഅക്‌ബര്‍ എന്ന്‌ വിളിച്ച്‌ പരസ്യമായി ആക്രോശിച്ച്‌ രംഗത്തുവന്ന മുസ്‌കാന്‍ സൈനബയുടെ പിതാവ്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ അടുത്ത അനുയായി ആണെന്നാണ്‌ വിവരം. പോപ്പുര്‍ ഫ്രണ്ട്‌ നേതാവ്‌ അബ്ദുള്‍ ഷുക്കൂറിന്റെ മകളാണ്‌ മുസ്‌കാന്‍ എന്ന്‌ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്‌തു.

പിഇഎസ്‌ കോളേജ്‌ ഓഫ്‌ ആര്‍ട്‌സ്‌, സയന്‍സ്‌ ആന്റ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥിനിയാണ്‌ മുസ്‌കാന്‍. ബുര്‍ഖധരിച്ച്‌ അളളാഹുഅക്‌ബര്‍ എന്നാക്രോശിച്ച വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സമൂഹ മാധ്യനമങ്ങളില്‍ തരംഗമായിരുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ട്‌ നിരവധി ഇടതുസംഘടനകളാണ്‌ രംഗത്തുവന്നത്‌. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ മുസ്‌കാന്‌ പണം ലഭിച്ചിരുന്നു. എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‌ .മുസ്‌കാന്‌ ജമിഅത്ത ഉലമ ഇഹിന്ദ്‌ എന്ന മുസ്ലീം സംഘടന 5 ലക്ഷം രൂപയാണ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *