റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ 10 കോടിരൂപ അനുവദിച്ചു

February 10, 2022 - 8:12 am

തിരുവനന്തപുരം : പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാവിഹിതമായി 10 കോടിരൂപ അനുവദിച്ചു. തുക നടപ്പു സാമ്പത്തിക വര്‍ഷം വിതരണം ചെയ്യാന്‍ കൃഷി ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൃഷിനാശം സംഭവിച്ച ഇന്‍ഷ്വര്‍ ചെയ്‌ത വിളകള്‍ക്കുളള നഷ്ടപരിഹാരം നല്‍കാനുളള നടപടികള്‍ പുരോഗമിച്ചുവരികയാണ്‌ നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ തിട്ടപ്പെടുത്തിയ നഷ്ടപരിഹാര തുകയുടെ ആദ്യഘട്ടാണ്‌ അനുവദിച്ചത്‌.

ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പ്രകൃതി ക്ഷോഭം മൂലം മുന്‍ വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരമായി സംസ്ഥാന സര്‍തക്കാര്‍ വിഹിതം 54.94കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ വിഹിതം 8.25 കോടി രൂപയും അടക്കം 63.19 കോടി രൂപ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്‌തിരുന്നു. ഇപ്പോള്‍ അനുവദിച്ച തുക കര്‍ഷകരുടെ ബാങ്ക്‌ അക്കൗണ്ടുകളിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *