റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

37 വര്‍ഷങ്ങള്‍ക്കുശേഷം സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍

February 10, 2022 - 8:18 am

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആവേശത്തില്‍ കൊച്ചി നഗരം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായുളള സംസ്ഥാന സമ്മേളനത്തിന്‌ മാര്‍ച്ച 1 മുതല്‍ 4 വരെ കൊച്ചി വേദിയാവും. ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററിലാണ്‌ സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ പ്രചരണ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ സംസ്ഥാന സെട്ട്രറിറിയേറ്റ്‌ അംഗം പി രാജീവ്‌ ചെയര്‍മാനും ജില്ലാ സെക്രട്ടറി പിഎന്‍ മോഹനന്‍ ജനറല്‍ സെക്രട്ടറിയുമായ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലുളള വിപുലമായ കമ്മറ്റിയാണ്‌ വിവിധ സബ്‌കമ്മറ്റികള്‍ രൂപീകരിച്ചാണ്‌ തയ്യാറെടുപ്പ്‌

കൊച്ചി ഇതിനുമുമ്പ്‌ സംസ്ഥാന സമ്മേളനത്തിന്‌ വേദിയായിട്ടുളളത്‌ 1985ലാണ്‌. പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായി നവംബര്‍ 20 മുതല്‍ 24 വരെ നടന്ന സമ്മേളനത്തിന്‍റെ ചെയര്‍മാനായിരുന്നത്‌ എംഎംലോറന്‍സാണ്‌ എറണാകുളം ടൗണ്‍ ഹാളിലെ എന്‍ ശ്രീധരന്‍ നഗറില്‍ ജനറല്‍ സെക്രട്ടറി ഇഎംഎസ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പൊതുസമ്മേളനം ചേര്‍ന്ന മണവീട്ടിപ്പറമ്പിലെ പി സുന്ദരയ്യ നഗറില്‍ സമ്മേളന പതാക ഉയര്‍ത്തിയത്‌ മുതിര്‍ന്ന അംഗം കേളുവേട്ടന്‍.

കഥകളി ഉള്‍പ്പെട കലാപരിപാടികള്‍ക്ക വേദിയായത്‌ ഫൈനാര്‍ട്‌സ്‌ ഹാള്‍. നഗരത്തിലെ ഏഴുകേന്ദ്രങ്ങളില്‍ നിന്നായിരുന്നു വനിതാ വാളന്റിയര്‍മാര്‍ച്ച്‌ ഉള്‍പ്പെട പതിനായിരങ്ങള്‍ പങ്കെടുത്ത സമാപന റാലി. വി.എസ്‌ അച്ചുതാനന്ദനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്ത സമ്മേളനത്തില്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളായ ബസവ പുന്നയ്യ ,ഇ.ബാലാനന്ദന്‍, ബിടി രണദിവെ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *