റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

26 വർഷത്തെ നിയമ പോരാട്ടം: മുൻ പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ കീഴടങ്ങി

February 7, 2022 - 10:41 am

എഴുകോൺ:1996 ലെ എഴുകോൺ പൊലീസ് ലോക്കപ്പ് മർദന കേസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ കീഴടങ്ങി.ക്രൈംബ്രാഞ്ച് എസ്പിയായി വിരമിച്ച അന്നത്തെ എസ്ഐ ഡി.രാജഗോപാൽ, എസ്ഐമാരായി വിരമിച്ച അന്നത്തെ കോൺസ്റ്റബിൾമാർ മണിരാജൻ, ഷറഫുദ്ദീൻ എന്നിവരാണ് ഇന്നലെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിൽ കീഴടങ്ങിയത്. ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.

കേസിലെ രണ്ടാം പ്രതി എഎസ്ഐ ടി.കെ.പൊടിയൻ വിചാരണ കാലയളവിലും മറ്റൊരു പ്രതി കോൺസ്റ്റബിൾ ബേബി അതിനു ശേഷവും മരണപ്പെട്ടിരുന്നു. കേസിൽ ഒരു വർഷം തടവും 2500 രൂപ പിഴയും വിധിച്ച വിചാരണക്കോടതിയുടെ വിധിക്ക് എതിരെ പ്രതികൾ സെഷൻസ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കീഴ്ക്കോടതി വിധി ശരി വയ്ക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പ്രതികൾ കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചെങ്കിലും ഇതും തള്ളുകയും 4 ആഴ്ചയ്ക്കുള്ളിൽ കോടതിയിൽ കീഴടങ്ങണം എന്നു സുപ്രീംകോടതി വിധിക്കുകയും ചെയ്തു. ഈ സമയപരിധി അവസാനിക്കാൻ 3 ദിവസം മാത്രം അവശേഷിക്കെയാണ് ഇന്നലത്തെ കീഴടങ്ങൽ.

കള്ളക്കേസിൽ പ്രതിയാക്കപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനം എൽക്കേണ്ടി വന്ന എഴുകോൺ മുകളുവിള വീട്ടിൽ അയ്യപ്പന്റെ നിയമപോരാട്ടമാണു പ്രതികളെ തടവറയിലെത്തിച്ചത്. 1996ൽ ആയിരുന്നു അയ്യപ്പനെ എഴുകോൺ പൊലീസ് വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങൾ അറിയാനാണെന്നും പറഞ്ഞാണ് പൊലീസ് കൂട്ടിക്കൊണ്ടു പോയത്. പക്ഷേ ലോക്കപ്പിൽ കൊടും പീഡനമായിരുന്നു അയ്യപ്പന് നേരിടേണ്ടി വന്നത്

ബോധം മറഞ്ഞപ്പോൾ നാക്കിൽ ഒന്നിലേറെ തവണ സിഗരറ്റ് കുറ്റി വച്ചു പൊള്ളിച്ചു. അടുത്ത ദിവസം വൈകിട്ട് കൊട്ടാരക്കര മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുമ്പോൾ പരസഹായം കൂടാതെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന അയ്യപ്പൻ. മർദനത്തെക്കുറിച്ചു മജിസ്ട്രേട്ടിനോട് പരാതിപ്പെടുകയും ഇക്കാര്യം റിമാൻഡ് അപേക്ഷയിൽ രേഖപ്പെടുത്തിയ മജിസ്ട്രേട്ട് അടിയന്തര വൈദ്യസഹായം നൽകാൻ നിർദേശിച്ച് അയ്യപ്പനു ജാമ്യം അനുവദിക്കുകയും ചെെയ്തു. മാസങ്ങളോളം ആശുപത്രി വാസം കഴിഞ്ഞെത്തിയ അയ്യപ്പൻ തന്നെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നൊരു കേസും ഇതിനിടയിൽ പൊലീസ് കെട്ടിച്ചമച്ചിരുന്നു.2009ൽ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതികൾക്ക് ഒരു വർഷം വീതം തടവും 2500 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.10,000 രൂപ അയ്യപ്പന് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവുണ്ടായി. പ്രതികൾ അപ്പീൽ നൽകിയെങ്കിലും 2012ൽ കൊല്ലം സെഷൻസ് കോടതിയും 2021ൽ കേരള ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. കൂലിപ്പണിക്കാരനായ അയ്യപ്പൻ പൊലീസ് മർദനത്തെ തുടർന്ന് ആരോഗ്യംക്ഷയിച്ചു നിത്യരോഗിയായി മാറുകയും കടക്കെണിയിലായി കിടപ്പാടം പോലും നഷ്ടപ്പെടുകയും ചെയ്തു

അയ്യപ്പനും ഭാര്യ ഓമനയും കേസുമായി മുന്നോട്ടുപോയത്. വിചാരണ കോടതിയിൽ അഡ്വ. സി.ആർ.ശ്യാംമോഹനും .ഹൈക്കോടതിയിൽ അഡ്വ. കെ.എസ്.മധുസൂദനനും ആണ് അയ്യപ്പനു വേണ്ടി ഹാജരായത്. “26 വർഷം കണ്ണീരൊഴുക്കി ഞങ്ങൾ നടത്തിയ പോരാട്ടമാണ് ഇപ്പോൾ ഫലം കണ്ടത്. നിരപരാധിയെ തല്ലിച്ചതച്ച് നിത്യരോഗിയാക്കിയിട്ടും കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഭീഷണിയും സമ്മർദവും എല്ലാം ഉണ്ടായി. അതെല്ലാം അതിജീവിച്ചാണ് ഞങ്ങൾ കേസ്…lപിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഭീഷണിയും സമ്മർദവും എല്ലാം ഉണ്ടായി. അതെല്ലാം അതിജീവിച്ചാണ് ഞങ്ങൾ കേസ് നടത്തിയത്. എത്ര വൈകിയാലും നീതിയും ന്യായവും സത്യവും വിജയിക്കും എന്നാണ് ഈ കേസ് തെളിയിക്കുന്നത്.വലിയ സന്തോഷമുണ്ട്.” – അയ്യപ്പനും ഭാര്യ ഓമനയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *