റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീഡിയാവണ്‍ ചാനലിന്‌ സംപ്രേഷണം തുടരാം: ഹൈക്കോടതി

February 3, 2022 - 9:14 am

കൊച്ചി: മീഡിയാവണ്‍ ചാനലിന്‌ സംപ്രേഷണം തടഞ്ഞ്‌ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഹൈക്കോടതി മരവിപ്പിച്ചു. തിങ്കളാഴ്‌ച വരെയാണ്‌ ഉത്തരവ്‌ പ്രാബല്യത്തിലുളളത്‌. മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്‌ സമയം അനുവദിച്ചാണ്‌ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 ഫെബ്രുവരി 7തിങ്കളാഴ്‌ച വരെ ചാനലിന്‌ പ്രവര്‍ത്തനം തുടരാം.

സംപ്രേഷണാനുമതി റദ്ദാക്കി ജനുവരി 31ന്‌ വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്‌ പിന്നാലെ മീഡിയാ വണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്‌കാസറ്റിംഗ്‌ ലിമിറ്റഡ്‌ നല്‍കിയ ഹര്‍ജിയില്‍ രണ്ടുദിവസത്തേക്ക്‌ നടപടികള്‍ മരവിപ്പിച്ച്‌ അനുനുതന്നെ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതാണ്‌ വീണ്ടും നീട്ടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *