റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്‌.ആര്‍ടിസി ബസില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

February 3, 2022 - 9:25 am

തിരുവനന്തപുരം : കെ.എസ്‌.ആര്‍ടിസി ബസിനിുളളില്‍ തൂങ്ങിമരിച്ച നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ഇഞ്ചക്കലിലെ പാര്‍ക്കിംഗ്‌ സ്ഥലത്താണ്‌ 50 വയസ്‌ പ്രയം തോന്നിക്കുന്ന പുരുഷന്റെ ശരീരം കണ്ടത്‌. മൃതദേഹത്തിന്‌ അഞ്ചുദിവസത്തെയെങ്കിലും പഴക്കമുളളതായാണ്‌ പ്രാഥമിക നിഗമനം. കേടായി കിടക്കുന്ന കെ.എസ്‌ആര്‍ടിസി ബസുകള്‍ നന്നാക്കാനെത്തിയ ജീവനക്കാരാണ്‌ 2022 ഫെബ്രുവരി 1 ചൊവ്വാഴ്‌ച ഉച്ചക്ക്‌ 12.30 ഓടെ മൃതദേഹം കണ്ടെത്തിയത്‌.

ഫോര്‍ട്ട്‌ പോലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി . ഫോറന്‍സിക്ക്‌ പരിശോധനയും നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *