റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റിങ്ങലിലെ സ്വപ്‌ന കണ്‍സ്‌ട്രക്ഷനെതിരെ പരാതിയുമായി വീട്ടമ്മ

February 3, 2022 - 9:30 am

തിരുവനന്തപുരം ; വീട്‌ നിര്‍മ്മാണത്തിനായി പലതവണയായി 30 ലക്ഷം രൂപ കൈപ്പറ്റുകയും 15 ലക്ഷം രൂപയുടെ പണിമാത്രം നടത്തുകയും ചെയ്‌ത്‌ ബില്‍ഡര്‍ മുങ്ങിയതായി പരാതി .ആറ്റിങ്ങല്‍ സ്വപ്‌ന കണ്‍സ്‌ട്രക്ഷന്‍ ഉടമ തോമസ്‌ ജോസഫിനെതിരെയാണ്‌ പരാതി ആറ്റിങ്ങല്‍ വെളളൂര്‍കോണം എക്‌സ്‌മസ്‌ കോട്ടേജില്‍ സാറാമ്മയാണ്‌ ആറ്റിങ്ങല്‍ പോലീസ്‌ സ്‌റ്റേനിലും എസ്‌പിക്കും പരാതി നല്‍കിയത്‌.

വീടുവയ്‌ക്കുന്നതിനായി 2021 ജനുവരിയിലാണ്‌ സാറാമ്മയും ഭര്‍ത്താവ്‌ മോറിസ്‌ ബെന്നും സ്വപ്‌ന കണ്‍സ്‌ട്രക്ഷന്‍സ്‌ ഉടമ തോമസ്‌ ജോസഫുമായി കരാറിലേര്‍പ്പെട്ടത്‌. 9 മാസത്തിനുളളില്‍ 31,35,000രൂപ രൂപക്ക്‌ വീടുപണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ വീടുപണി തുടങ്ങിയപ്പേള്‍തന്നെ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച തോമസ്‌ ജോസഫ്‌ പലതവണയായി പണം ആവശ്യപ്പെടാന്‍ തുടങ്ങി. കോവിഡായതിനാല്‍ പണത്തിന്‌ ഞെരുക്കമുണ്ടെന്നും സെപ്‌തംബറിനുളളില്‍ പണി പൂര്‍ത്തിയാക്കാമെന്നും പറഞ്ഞാണ്‌ പണം വാങ്ങിച്ചെടുത്തത്‌.

ഓഗസ്‌റ്റിന്‌ മുമ്പുതന്നെ 30 ലക്ഷം രൂപ വാങ്ങിയിരുന്നു. തുടര്‍ന്ന്‌ 15 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ്‌ ഇനി പണിപൂര്‍ത്തിയായി കഴിഞ്ഞാലെ പണം തരുകയുളളുവെന്ന നിലപാട്‌ അവര്‍ സ്വീകരിച്ചത്‌. എന്നാല്‍ 15 ലക്ഷം കൂടി കിട്ടാതെ പണി ചെയ്യില്ല എന്ന നിലപാടിലായിരുന്നു തോമസ്‌. ചെയ്‌ത പണികളുടെ മൂല്യ നിര്‍ണയം നടത്തിയപ്പോള്‍ അതുവരെ നടത്തിയിട്ടുളളത്‌ 16,67,290 രൂപയുടെ പണികള്‍ മാത്രമായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടു. പണി പൂര്‍ത്തീകരിക്കാന്‍ തോമസ്‌ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ്‌ സാറാമ്മ പരാതി നല്‍കിയത്‌. പ്രശ്‌നപരിഹാരത്തിന്‌ തോമസ്‌ ജോസഫ്‌ സഹകരിക്കാത്തതിനെ തുടര്‍ന്ന്‌ ആറ്റിങ്ങല്‍ സിഐ ഇയാള്‍ക്കെതിരെ കേസെടുത്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളള ഭര്‍ത്താവും മാനസിക പ്രശ്‌നങ്ങള്‍ ഉളള സഹോദരനുമാണ്‌ സാറാമ്മക്കുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *