റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കവി ഓമല്ലൂര്‍ രാജരാജ വര്‍മ അന്തരിച്ചു

January 18, 2022 - 9:18 am

കൊരട്ടി : കവിയും എഴുത്തുകാരനും ആയ ഓമല്ലൂര്‍ രാജരാജവര്‍മ അന്തരിച്ചു. 90 വയസായിരുന്നു. കെഎസ്‌.ആര്‍.ടിസി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായി വിരിമിച്ച ആളാണ്‌ ഇദ്ദേഹം. ഓമല്ലൂര്‍ മുളളനിക്കാട്ട്‌ മടിപ്പറമ്പില്‍ കുടുംബാംഗമാണ്‌. ഭാര്യ മാവേലിക്കര ശാരദാമന്ദിരത്തില്‍ കെ.അംബികാദേവി (റിട്ടേഡ്‌ ഹെഡ്‌മിസ്‌ട്രസ്‌ പോര്‍ട്ട്‌ മിഷന്‍ ഹൈസ്‌കൂള്‍ തിരുവനന്തപുരം).

മക്കള്‍ : അനിതാ വര്‍മ(പ്രോഗ്രം എക്‌സിക്യൂട്ടീവ്‌ ആകാശവാണി,കൊച്ചി) , ഡോ. ആര്‍ ശ്രീലതാവര്‍മ (അദ്ധ്യാപിക, മലയാളവിഭാഗം ,ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ), മരുമക്കള്‍; കെ. കേരള വര്‍മ (കൊരട്ടി സ്വരൂപം, ഈസ്റ്റ്‌ കൊരട്ടി) ,ഡോ. എം കൃഷ്‌ണന്‍ നമ്പൂതിരി (പ്രൊഫസര്‍ ,മലയാളവിഭാഗം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കാലടി)

രണഭേരി (കവിതാസമാഹാരം).ചുഴികള്‍ (നോവല്‍), ദൈവത്തിന്‍രെ സ്വന്തം നാട്‌ (ലേഖന സമാഹാരം), കാണ്‍മാനില്ല( സാമൂഹ്യ വിമര്‍ശനം), തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുന്‍ മുഖ്യമന്ത്രിമരായ ഇഎംഎസ്‌, ഇകെ നായനാര്‍, എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്‌. സംസ്‌കാരം 2022 ജനുവരി 18 ചൊവ്വാഴ്‌ച ഉച്ചക്ക്‌ 12 മണിക്ക്‌ തൃശൂര്‍ പാറമേക്കാവ്‌ ശാന്തീഘട്ടില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *