റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഗാ തിരുവാതിരയെ ന്യായീകരിച്ച് സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി

January 16, 2022 - 9:03 pm

തൃശൂർ: മെഗാ തിരുവാതിരയെ ന്യായീകരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും തൃശൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.

സി പി എം ജില്ല സമ്മേളനത്തിന് മുന്നോടിയായാണ് തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് പരിപാടിയില്‍ പങ്കെടുത്തെത്. പരിപാടി തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം പാറശ്ശാലയിലെ വിവാദം അവസാനിക്കും മുന്‍പാണ് കോവിഡ്കാലത്ത് തൃശ്ശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *