റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആട്ടിൻപാൽ കുടിച്ച് പുലിക്കുഞ്ഞുങ്ങൾ

January 11, 2022 - 8:49 am

പാലക്കാട്: പത്തു ദിവസം പ്രായമുള്ള പെൺപുലിക്കുഞ്ഞുങ്ങളെ വീടിനുള്ളിൽ കണ്ടെത്തി. 2022 ജനുവരി 9 ന് ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിൽ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ വല്ലാതെ കുരക്കുന്നത് കണ്ട് പൊന്നൻ എന്ന അയൽവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന വീടിന്റെ ജനൽ പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആൾ പെരുമാറ്റം കേട്ട പുലി പിൻഭാഗത്തുകൂടി ഓടി മറഞ്ഞു. പാലക്കാട് ഉമ്മിനിയിലാണ് സംഭവം.

വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും ആളൊഴിഞ്ഞ വീട്ടിൽ പ്രസവിച്ചുകിടക്കുകയായിരുന്ന പുലിയെ ഇതുവരെ പിടികൂടാനായില്ല. വീടിനുള്ളിൽ പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിക്കുഞ്ഞുങ്ങൾക്ക് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പരിചരണം നൽകി വരികയാണെന്നും വനംവകുപ്പ് അറിയിച്ചു.

വീട്ടിൽ സ്ഥാപിച്ച പുലിക്കൂടിന് സമീപം 3 തവണ പുലിയെത്തിയിരുന്നു. 9 ന് രാത്രി 11.4 നും 12..5 നും പുലർച്ചെ 2 മണിയ്ക്കുമാണ് പുലി എത്തിയത്. ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. സ്ഥാപിച്ചിരുന്ന കൂടിനേക്കാൾ വലിപ്പമുള്ള പുലിയാണ് എത്തിയതെന്നതിനാൽ പകരം വലിയ കൂട് വനം വകുപ്പ് സ്ഥാപിച്ചു. ജനവാസ കേന്ദ്രമായതിനാൽ പുലിപ്പേടിയിലാണ് നാട്ടുകാരും.

വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതാണ് പ്രതിസന്ധി. ആട്ടിൻ പാൽ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങൾക്ക് ഇപ്പോൾ നൽകുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *