റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്. ഇന്നലെ(ജനുവരി എട്ട്, 2021) 1,41,986 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഇത് 1,17,100 ആയിരുന്നു. കേസുകളുടെ എണ്ണത്തില്‍ 21% വര്‍ധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതിനിടെ, 64 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3071 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ വ്യപനം കൂടുതലുള്ളത്. ഈ രണ്ടു സംസ്ഥാനങ്ങളിലുമായി 1,389 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 3,53,68,372 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 4,72,169 ആണ്. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതല്‍. മഹാരാഷ്ട്രയില്‍ 40,925 ആണ് പ്രതിദിന രോഗീനിരക്ക്. മുംെബെയില്‍മാത്രം 20,971 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണങ്ങളും ഇവിടെ ഉയരുന്നതായാണു സൂചന. ഡല്‍ഹി: 9, മഹാരാഷ്ട്ര: 20, ബംഗാള്‍: 18 എന്നിങ്ങനെയാണു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാഹചര്യം വിലയിരുത്തി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹി കര്‍ണാടക എന്നിവിടങ്ങളില്‍ രാത്രി കര്‍ഫ്യൂവിനൊപ്പം വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി. മറ്റു ദിവസങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *