റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപിയിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് വീരാംഗനയെന്നാക്കി

December 30, 2021 - 11:02 am

ഝാന്‍സി: യുപിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര്മാറ്റം തുടരുന്നു. ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേരാണ് മാറ്റാന്‍ തീരുമാനിച്ചിട്ടുളളത്. അതനുസരിച്ച് ഝാന്‍സി സ്റ്റേഷന്‍ ഇനി മുതല്‍ വീരാംഗന റെയില്‍വേ സ്റ്റേഷനെന്നാക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പേര് മാറ്റുന്നതിനുള്ള അനുവാദത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് പേര് മാറ്റം ഔദ്യോഗികമാവുന്നത്. നേരത്തെ യുപി സര്‍ക്കാര്‍ ഫരീദാബാദിനെ അയോധ്യയെന്നും അലഹബാദിനെ പ്രയാഗ് രാജ് എന്നും മുഗല്‍സരായി സ്റ്റേഷനെ ദീന്‍ ദയാല്‍ ഉപാധ്യായ എന്നും പേര് മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *