റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: കാരാപ്പുഴ പുനരധിവാസം; ലിസ്റ്റ് പ്രസിദ്ധീകരിച്ചു

December 30, 2021 - 4:10 pm

വയനാട്: ജില്ലയിൽ കാരാപ്പുഴ ജലസേചന പദ്ധതിക്കായി കുടിയൊഴിപ്പിച്ച ആദിവാസി കുടുംബങ്ങളിൽ വിവിധ കാരണങ്ങളാൽ പുനരധിവാസത്തിനായി ഇതുവരെ ഭൂമി ലഭിക്കാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലയിലെ പട്ടികവർഗ്ഗ വികസന വകുപ്പ് കാര്യാലയങ്ങളായ സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസുകൾ, ഐ.റ്റി.ഡി.പി ഓഫീസ്, സുൽത്താൻ ബത്തേരി താലൂക്ക് ഓഫീസ്, ജില്ലയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലിസ്റ്റ് പരിശോധനയ്ക്കായി ലഭ്യമാണ്. ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുള്ളതും, ഇതുവരെ പുനരധിവാസത്തിനായി പരിഗണിക്കപ്പെടാത്തതുമായ കുടുംബങ്ങൾ ഒരാഴ്ചക്കുള്ളിൽ രേഖകൾ സഹിതം അവകാശം ഉന്നയിക്കേണ്ടതാണെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *