ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് കൂടി വാക്സിന്‍ നല്‍കാമെന്നു വ്യക്തമാക്കി മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവാക്സിന്‍ മാത്രമായിരിക്കും ഇവര്‍ക്കു നല്‍കുകയെന്നു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 2007 ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സിന്‍ എടുക്കാന്‍ പുതിയ നയം അനുസരിച്ച് അര്‍ഹരാണ്. പതിനഞ്ച് മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് വാക്സിനായി ജനുവരി ഒന്നു മുതല്‍ കോവിന്‍ ആപ്പിലും പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ഇല്ലെങ്കില്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം. നല്‍കുന്ന വാക്സിന്റെ അളവില്‍ വ്യത്യാസം ഉണ്ടാകില്ല. നിലവില്‍ ഉള്ള ഏതെങ്കിലും കോവിന്‍ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രഷന്‍ നടത്താം.



