റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ജീപ്പ് ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബൈക്കിൽ മത്സ്യവ്യാപാരം നടത്തുകയായിരുന്ന കാളകട്ടി സ്വദേശി രാജീവിനാണ് പരിക്കേറ്റത്. മോട്ടോർ വാഹന വകുപ്പിന്റെ ജീപ്പാണ് അപകടം ഉണ്ടാക്കിയത്. കോട്ടയം കണമല അട്ടിവളവിലാണ് അപകടം.

മോട്ടോർ വാഹന വകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് എതിർ വശത്തുകൂടെ വരികയായിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തെറ്റായ ദിശയിലേക്ക് കയറിയ ജീപ്പ് റോഡിന്റെ വശത്തേക്ക് ഒതുക്കിയ ബൈക്കിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന രാജീവ് തെറിച്ചുവീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രാജീവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകുമെന്ന് എരുമേലി എസ്എച്ച്ഒ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് ജിപ്പ് ഓടിച്ചതെന്നാണ് പോലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *