തിരുവനന്തപുരം: മയക്കുമരുന്ന് കളളക്കടത്ത്, മണല്‍ കടത്ത്, സംഘം ചേര്‍ന്നുളള ആക്രമണങ്ങള്‍ ,എന്നിവ തയുന്നതിനും ഇവക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീരിക്കുന്നതിനുമായി ഓപ്പറേഷന് കാവല്‍ എന്ന ഒരു പ്രത്യേക പദ്ധതിക്ക് പോലീസ് രൂപം കൊടുത്തു. ഈ പദ്ധതി വിജയകരമാക്കുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിക്കുകയും ചെയ്തു.
വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും. ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷ്യല്‍ബ്രാഞ്ച് രഹസ്യന്വെഷണം നടത്തും.
ക്രിമിനല്‍ കേസ് പ്രതികളുടെയും കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെയും നീക്കങ്ങള്‍ മനസിലാക്കി അന്വേഷണം ഊര്‍ജിതമാക്കും. ആവശ്യമെങ്കില്‍ അവരുടെ സങ്കേതങ്ങളില്‍ പരിശോധന നടത്തും. നേരത്തെ അക്രമ സംഭവങ്ങല്‍ ഉള്‍പ്പെട്ടിട്ടുളളവരുടെ ഡേറ്റാ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും.ആവശ്യമെങ്കില്‍ കാപ്പ നിയമ പ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ പോലീസ് മേധാവിമാര്‍ തയ്യാറാക്കും.
വിവവിധ അക്രമ സംഭവങ്ങളിലായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള കേസുകളില്‍ ഉള്‍പ്പെട്ട അക്രമികളെ ഏതാനും ദിവസത്തിനകം അറസ്റ്റ് ചെയ്യും. അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണവും ഗൂഡാലോചനയും നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. നിര്‍ദ്ദേശങ്ങളില്‍ സ്വീകരിച്ച നടുപടികള്‍ ജില്ലാ പോലീസ് മേധാവിമാര്‍ മുഖേന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ എല്ലാ ദിവസവും രാവിലെ സംസ്ഥാന പോലീസ് മേധാവിക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്..



