റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചംഗ ട്രാൻസ്ജെൻഡർ സംഘം ശബരിമലയിൽ.

December 16, 2021 - 8:37 am

ശബരിമല : അഞ്ചംഗ ട്രാൻസ്ജെൻഡർ സംഘം ശബരിമലയിൽ ദർശനം നടത്തി. തൃപ്തി, രഞ്ജുമോൾ, അതിഥി, സജ്‌ന, ജാസ്‌മിൻ എന്നിവരാണ് തൃപ്തിയുടെ ഭർത്താവ് ഹൃഥിക്കിനൊപ്പം മലചവിട്ടിയത്. 2021 ഡിസംബർ 15ന് ഉച്ചയ്ക്ക് 12.30ന് കളഭാഭിഷേകത്തിന് ശേഷമായിരുന്നു ദർശനം.

പുലർച്ചെ നിലയ്ക്കലിൽ ഇവരെ പൊലീസ് തടഞ്ഞിരുന്നു. ദേഹപരിശോധനയും നടത്തി. തുടർന്ന് എ.ഡിഎമ്മുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അനുമതി നൽകിയത്.41 ദിവസത്തെ വ്രതമെടുത്താണ് എത്തിയത്.ആദ്യം ഏറ്റുമാനൂരിലും പിന്നീട് നിലയ്‌ക്കലും സ്പോട്ട് ബുക്കിങ്ങിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.മെയിൽ, ഫീമെയിൽ എന്നിവയ്ക്ക് പുറമെയുള്ള മറ്റുള്ളവർ എന്ന ഓപ്ഷനിലൂടെയാണ് സ്പോട്ട് ബുക്കിങ്ങിന് ശ്രമിച്ചത്.

പുലർച്ചെ 4 വരെ നിലയ്ക്കൽ കാത്തിരുന്ന ശേഷമാണ് സന്നിധാനത്തേക്ക് വിട്ടത്.ട്രാൻസ്ജെൻഡർ ഐ ഡി കാർഡുകളും കൈവശമുണ്ടായിരുന്നു.ജാസ്മിൻ പാലക്കാട് സ്വദേശിയും, അതിഥിയും തൃപ്തിയും സജ്നയും ഹൃഥിക്കും എറണാകുളം സ്വദേശികളുമാണ്.തൃപ്തിയും രഞ്ജുമോളും മൂന്നാം തവണയാണ് ദർശനം നടത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *