റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചോദ്യപേപ്പർ ചോർന്നു : കണ്ണൂർ സർവകലാശാലയിൽ ബിരുദ പരീക്ഷകൾ മാറ്റിവച്ചു.

December 16, 2021 - 8:32 am

കണ്ണൂർ: ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് കണ്ണൂർ സർവകലാശാല 16.12.2021ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (ബി.എ.അഫ്‌സൽ ഉലമ ഒഴികെ) മാറ്റിവച്ചു. ബി.എ രണ്ടാം സെമസ്റ്ററിൽ 2021 ഡിസംബർ 15 നടന്ന റീഡിംഗ്സ് ഓൺ ലൈഫ് ആൻഡ് നേച്ചർ എന്ന പേപ്പറിന് പകരം 16ന് നടക്കേണ്ടിയിരുന്ന റീഡിംഗ്സ് ഓൺ ജൻഡർ എന്ന പേപ്പറിന്റെ ചോദ്യം നൽകുകയായിരുന്നു

ചോദ്യപേപ്പറുകളുടെ കവർ മാറിയതാണെന്നാണ് ചോർച്ച സംബന്ധിച്ച പ്രാഥമിക നിഗമനം.ശരിയായ ചോദ്യപ്പേപ്പർ നൽകി ഇന്നലത്തെ പരീക്ഷ നടത്തിയെങ്കിലും ഇന്ന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (ബി.എ.അഫ്‌സൽ ഉലമ ഒഴികെ) മാറ്റിവെച്ചതായി സർവകലാശാല അറിയിക്കുകയായിരുന്നു.ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *