ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം രാജ്യന്തര തലത്തില്‍ ചര്‍ച്ചയാവുന്നു. സംയുക്ത സേനാമേധാവി ജനറല്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടവും 2020ല്‍ തായ്വാന് ചീഫ് ജനറലിന്റെ ഹെലികോപ്റ്റര്‍ അപകടവും തമ്മില്‍ സാമ്യമുണ്ട് എന്നാണ് ഗൂഢാലോചനാ സിദ്ധാന്തം അവതരിപ്പിക്കുന്നവര്‍ പറയുന്നത്.
റഷ്യയുടെ എസ്- 400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ അമേരിക്ക ഉയര്‍ത്തിയ ആശങ്കയാണു ചൈനീസ് സിദ്ധാന്തങ്ങളുടെ ബലം. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെല്‍നിയുടെ ട്വീറ്റിനു മറുപടിയായാണു ബെല്െടെംസിന്റെ ആരോപണം. സംയുക്ത സേനാമേധാവി ജനറല്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടവും 2020ല്‍ തായ്വാന് ചീഫ് ജനറലിന്റെ ഹെലികോപ്റ്റര്‍ അപകടവും തമ്മില്‍ സാമ്യമുണ്ട് എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു ചെല്‍നിയുടെ പരാമര്‍ശം.
ഷെന്‍ യി മിങ് അടക്കം ഏട്ട് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് മേജര്‍ ജനറലും ഉള്‍പ്പെടും. രണ്ട് ഹെലികോപ്റ്റര്‍ അപകടങ്ങളിലും പ്രതിരോധനിരയിലെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആളുടെ ജീവനെടുത്തു എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്. എന്നാല്‍, ചെല്‍നിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അപകടത്തിന് പിന്നില്‍ അമേരിക്ക പങ്കുവഹിച്ചിട്ടുണ്ട് എന്നാണെന്ന് ബോല്‍ ടൈംസ് പറഞ്ഞുവയ്ക്കുന്നു. ഹെലികോപ്റ്റര്‍ ദുരന്തം രാജ്യാന്തര തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നെന്നാണു ബ്രഹ്മ ചെല്‍നി പറയുന്നത്. സൈനിക ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. രണ്ട് ഹെലികോപറ്റര്‍ ദുരന്തങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നു പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ചൈനീസ് മാധ്യമങ്ങള്‍ തന്റെ ട്വീറ്റ് തെറ്റിദ്ധാരണ പരത്താന്‍ ഉപയോഗിക്കുന്നയതായും അദ്ദേഹം പരാതിപ്പെടുന്നു.എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തീരുമാനവും ഇന്ത്യയും റഷ്യയും കൂടുതല്‍ അടുക്കുന്നതും യു.എസിനു താല്‍പര്യമില്ലെന്നാണു ചൈനീസ് മാധ്യമമായ ബോല്‍ ടൈംസിന്റെ നിലപാട്.




