ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍: പുരസ്‌കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

January 26, 2022

ന്യൂഡല്‍ഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍. എന്നാല്‍ പുരസ്‌കാരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ബുദ്ധദേവ് …

ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ കോപ്റ്റര്‍ അപകടകാരണം പൈലറ്റിന്റെ പിഴവെന്ന് സേന

January 6, 2022

ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തിന്റെ കാരണം പൈലറ്റിന്റെ പിഴവാെണെന്നു സേനാവൃത്തങ്ങള്‍. തമിഴ്നാട്ടിലെ സുലൂര്‍ വ്യോമസേനാ താവളത്തില്‍ നിന്നു ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ കൂനൂരിലാണ് ജനറല്‍ റാവത്തും ഭാര്യ മധുലികയും മറ്റു 12 പേരും സഞ്ചരിച്ച …

ബിപിന്‍ റാവത്തിന്റെ നിലപാടുകള്‍ക്കെതിരായ പരാമര്‍ശം: രശ്മിത രാമചന്ദ്രനെതിരെ പരാതിയുമായി വിമുക്ത ഭടന്മാര്‍

December 11, 2021

ന്യൂഡൽഹി: അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകള്‍ക്കെതിരായ പരാമര്‍ശത്തില്‍ കേരള ഹൈക്കോടതി പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ പരാതിയുമായി വിമുക്ത ഭടന്മാര്‍. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പിനാണ് വിമുക്തമ ഭടന്മാര്‍ കത്ത് നല്‍കിയത്. മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ …

തൃശ്ശൂർ: സേനാ മേധാവിക്ക് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി

December 10, 2021

തൃശ്ശൂർ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച രാജ്യത്തിൻ്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ ബിപിൻ റാവത്തിനും ഒപ്പം കൊല്ലപ്പെട്ടവർക്കും പുഷ്പചക്രവും പുഷ്പാർച്ചനയും അർപ്പിച്ചു. കോർപറേഷൻ മേയർ എം കെ വർഗീസ്, …

ബിപിന്‍ റാവത്തിന്റെ മരണം: തായ്വാന്‍ ചീഫ് ജനറലിന്റെ മരണത്തിന് സമാനം, അമേരിക്കയ്ക്ക് പങ്കെന്ന് ചൈനീസ് മാധ്യമങ്ങള്‍

December 10, 2021

ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം രാജ്യന്തര തലത്തില്‍ ചര്‍ച്ചയാവുന്നു. സംയുക്ത സേനാമേധാവി ജനറല്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടവും 2020ല്‍ തായ്വാന്‍ ചീഫ് ജനറലിന്റെ ഹെലികോപ്റ്റര്‍ അപകടവും തമ്മില്‍ സാമ്യമുണ്ട് എന്നാണ് …

ബിപിൻ റാവത്തിന് രാഷ്ട്രത്തിന്റെ പ്രണാമം: സംസ്കാരം ഉച്ചകഴിഞ്ഞ്

December 10, 2021

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മധുലിക റാവത്തിന്റെയും സംസ്കാരം ഇന്ന്(സിസം 10). പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്റോണ്‍മെന്റിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മറ്റ് സൈനികരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷം ജന്മനാട്ടിലേക്ക് …

ഹെലികോപ്റ്റർ അപകടത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തി

December 9, 2021

ന്യൂഡൽഹി: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തി. ഹെലികോപ്റ്റർ അപകടത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായും എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ …

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍

December 9, 2021

ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. സംഭവത്തില്‍ യുഎസും ബ്രിട്ടനും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ അനുശോചനമറിയിച്ചു. യുഎസ്-ഇന്ത്യ പ്രതിരോധ …

റാവത്തിന്റെ ഭൗതികദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും: സംസ്‌കാരം നാളെ ഡല്‍ഹി കന്റോണ്‍മെന്റില്‍

December 9, 2021

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഭൗതികദേഹം പ്രത്യേക വിമാനത്തില്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. സംസ്‌കാരം നാളെ ഡല്‍ഹി കന്റോണ്‍മെന്റില്‍ നടക്കും. രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ വസതിയില്‍ പൊതു …

മുഖ്യമന്ത്രി അനുശോചിച്ചു

December 8, 2021

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും  11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ …