റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

December 9, 2021 - 11:05 am

ഊട്ടി : കുനൂരില്‍ അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ സഹായിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും.

നിലവില്‍ പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് അന്വേഷണ സംഘം വിധേയമാക്കി.

ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലെയ്ഡ് പൊട്ടി മരത്തിനുമുകളില്‍ അടിച്ച് നിലംപതിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നത്. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *