
ഹെലികോപ്ടര്‍ തകര്‍ന്ന് പാകിസ്താനില്‍ ആറു സൈനികോദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ഹെലികോപ്ടര്‍ തകര്‍ന്ന് പാകിസ്താനില്‍ ആറു സൈനികോദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാന്‍ പാകിസ്താനില്‍ അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഖോസ്തിനു സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു ദുരന്തം. മരിച്ചവരില്‍ മേജര്‍ റാങ്കിലുള്ള രണ്ടു പൈലറ്റുമാരും ഉള്‍പ്പെടുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.അപകടകാരണമോ ദുരന്തത്തില്‍പ്പെട്ട കോപ്ടറിന്റെയോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. …