റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ആലപ്പുഴ:മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ; പരിശീലനം നടത്തി

December 6, 2021 - 10:19 pm

ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്‍ നടത്തുന്ന സാമൂഹിക-സാമ്പത്തിക സര്‍വ്വേയ്ക്കായി കുടുംബശ്രീ തിരഞ്ഞെടുത്ത സി.ഡി.എസ് തല എന്യുമറേറ്റര്‍മാര്‍ക്കായി പരിശീലന പരിപാടി നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്ഥാപന വാര്‍ഡുകളിലും സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അഞ്ച് വീതം കുടുംബങ്ങളെ കണ്ടെത്തി  അവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. 

വാര്‍ഡ് അംഗം, കുടുംബശ്രീ സിഡി.എസ് അംഗം, വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട സമിതി കുടുംബങ്ങളെ കണ്ടെത്തും. അഞ്ച് വാര്‍ഡിന് ഒരാള്‍ എന്ന കണക്കിലാണ് എന്യുമറേറ്റര്‍മാരെ നിയോഗിക്കുക. 

കമ്മീഷന്‍ തയ്യാറാക്കിയ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള സര്‍വേ ഡിസംബര്‍ എട്ടിന് ആരംഭിച്ച് 15ന് പൂര്‍ത്തീകരിക്കും.

പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ കമ്മീഷന്‍ അംഗം അഡ്വ. എം. മനോഹരന്‍പിള്ള അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.വി. സേവ്യര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ രവി എന്നിവര്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *