റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോക്സോകേസ് പ്രതി ആത്മഹത്യ ചെയതു.

December 3, 2021 - 8:14 am

മൂന്നാര്‍ : കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്തു. മൂന്നാർ ന്യുകോളനിയിൽ താമസിക്കുന്ന പാൽപ്പാണ്ടിയാണ് ആത്മഹത്യ ചെയ്തത്. മകന്റെ കുട്ടിയെ പീഡിച്ചിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. 2019 ലാണ് കേസിന് ആസ്പദമായ സംഭവം.

വീട്ടിൽ കളിക്കുന്നതിനിടെ മകന്റെ കുട്ടിയെ പാൽപ്പാണ്ടി പീഡിക്കാൻ ശ്രമിച്ചെന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതി . എന്നാൽ പരാതി വ്യാജമാണെന്ന് നാട്ടുകാർ അറിയിച്ചിരുന്നെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് മൂന്നുമാസം ജയിൽ വാസം അനുഭവിക്കുകയും ചെയ്തു. പുറത്തിറങ്ങിയ പാൽപ്പാണ്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. 2021 ഡിസംബർ 2 വ്യാഴാഴ്ച തൊടുപുഴ പോക്‌സോ കോടതിയിൽ കുറ്റപത്രം വായിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ പുലർച്ചെ അടുക്കളയിൽ തൂങ്ങിമരിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *