റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ നടപടി കടുപ്പിക്കുന്നു.

November 30, 2021 - 9:40 am

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂൾ തുറന്ന് ഒരുമാസമായിട്ടും അയ്യായിരത്തോളം അധ്യാപകർ ഇനിയും കോവിഡ് വാക്‌സിനെടുത്തിട്ടില്ല വാക്‌സിൻ എടുക്കാത്ത അധ്യാപകർ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണം.

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുള്ളവർ ഒഴികെ മറ്റുള്ളവരെല്ലാം വാക്‌സിനെടുക്കണം. സ്‌കൂൾ തുറക്കുംമുമ്പ് അധ്യാപകർ വാക്‌സിനെടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും ഒരുവിഭാഗം ഇതിന് തയ്യാറായിട്ടില്ല. അരോഗ്യ പ്രശ്‌നങ്ങളുടെപേരിലും വിശ്വാസത്തിന്റെ പേരിലുമാണ് ഈ വിമുഖത. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം വാക്‌സിൻ എടുക്കാൻ കഴിയാത്തവർ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്ന് സർക്കാർ നിലപാടെടുത്തത്. അടുത്ത ദിവസം തന്നെ ഇതിനായുള്ള മെഡിക്കൽ ബോർഡ് രൂപവത്കരിക്കും.

വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ഭൂരിപക്ഷം അധ്യാപക-അനധ്യാപക ജീവനക്കാരും സഹകരിക്കുമ്പോഴാണ് ചിലർ മാറിനിൽക്കുന്നത്. വാക്‌സിനെടുക്കാത്ത അധ്യാപകരെ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *