അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: സിആര്‍സെഡ് അനുമതി: അപേക്ഷ ഡിസംബര്‍ ഒമ്പതിനകം സമര്‍പ്പിക്കണം

November 30, 2021 - 2:33 pm

കണ്ണൂർ: കേരള തീരദേശ പരിപാലന സമിതി ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗം ഡിസംബര്‍ 23 ന് ചേരും. ജില്ലയിലെ തീരദേശ നിയന്ത്രണ മേഖലകളില്‍  മുന്‍കൂര്‍ അനുമതിയില്ലാതെ നവംബര്‍ എട്ടിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും സി ആര്‍ സെഡ് ചട്ട ലംഘനമില്ലാത്തതുമായ ഏക കുടുംബ വാസഗൃഹങ്ങള്‍ ക്രമവല്‍ക്കരിച്ചു കിട്ടുന്നതിന് അപേക്ഷിക്കാന്‍ വൈകിയവര്‍ കാലതാമസത്തിന്റെ കാരണം, കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമായിട്ടുെങ്കില്‍  അതിന്റെ വിശദാംശങ്ങള്‍, നിര്‍ദ്ദിഷ്ട അപേക്ഷാഫോറം, പ്ലാനുകള്‍ എന്നിവ സഹിതം ഡിസംബര്‍ ഒമ്പതിനകം തദ്ദേശഭരണ സ്ഥാപന മേധാവിക്ക്  അപേക്ഷ സമര്‍പ്പിക്കണം. സെക്രട്ടറിമാര്‍ ഇതു പരിശോധിച്ച് റിപ്പോര്‍ട്ട് സഹിതം  ജില്ലാതല കമ്മിറ്റി കണ്‍വീനറായ ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് ഡിസംബര്‍ 14 നകം ലഭ്യമാക്കണം. ഫോണ്‍: 04972707472.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *