റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോൺ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം

November 28, 2021 - 3:50 pm

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം. അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നാണ് നിർദേശം.

നിലവിൽ കോവിഡ് രണ്ടാം തരംഗം ഉയർത്തിയ ഭീഷണി രാജ്യത്ത് അവസാനിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും ഉയർന്ന നിലയിൽ തന്നെയാണ് നിലവിൽ കോവിഡ് കേസുകൾ. അതുകൊണ്ടു തന്നെ എല്ലാ സംസ്ഥാനങ്ങളും കരുതൽ എന്ന നിലയിൽ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.

അതേസമയം ഒമിക്രോൺ വൈറസിൽ പരിഭ്രാന്ത്രി വേണ്ടെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെനാണ് ഐസിഎംആർ നൽകിയിരുന്ന നിർദേശം.

പരമാവധി പേരിലേക്ക് വാക്‌സിനേഷൻ എത്തിക്കുകയാണ് പ്രതിരോധമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *