രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കേന്ദ്രം ജാ​ഗ്രതാ നിർദ്ദേശം നൽകി

March 17, 2023

ഡൽഹി : രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കൊവിഡ് ജാ​ഗ്രതാ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിം​ഗ്, …

ആരോഗ്യ ജാഗ്രത: ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വ വാരാചരണം

May 19, 2022

ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ മേയ് 20 മുതൽ ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വളരെ നേരത്തെ മുതൽ നിരവധി യോഗങ്ങൾ നടത്തി പകർച്ചവ്യാധി പ്രതിരോധം …

കൊവിഡ് കുറയുന്നു; നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

March 23, 2022

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ എന്തൊക്കെ ഇളവുകൾ നൽകാമെന്നതിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ജില്ലാ അടിസ്ഥാനത്തിൽ കൊവിഡ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരും. കൊവിഡ് പോരാട്ടത്തിലെ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ നോക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. മാസ്ക്, സാമൂഹിക അകലം …

രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനമുണ്ടായെന്ന് സ്ഥിരീകരണം

December 31, 2021

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനമുണ്ടായെന്ന് സ്ഥിരീകരണം. ഡല്‍ഹിയില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയമാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചത്. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 12 മുതല്‍ ഡല്‍ഹിയില്‍ പരിശോധിക്കുന്ന സാംപിളിന്റെ 50 ശതമാനവും കൊവിഡിന്റെ പുതിയ വകഭേദമായ …

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ്

December 28, 2021

കരുതലോടെ കേരളം: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകൾ …

ഒമിക്രോണ്‍ ഇന്ത്യയിലും; കര്‍ണാടകത്തിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

December 2, 2021

ബംഗളൂരു : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകത്തിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് …

ഒമിക്രോൺ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം

November 28, 2021

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം. അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നാണ് നിർദേശം. നിലവിൽ കോവിഡ് രണ്ടാം തരംഗം ഉയർത്തിയ ഭീഷണി രാജ്യത്ത് അവസാനിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും ഉയർന്ന …

കുട്ടികള്‍ക്കുള്ള കൊവിഡ് പരിശോധന വേണ്ട: രാജ്യാന്തര യാത്രകളില്‍ ഇളവു വരുത്തി കേന്ദ്രം

November 12, 2021

ന്യഡല്‍ഹി: 5 വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പും ശേഷവും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ നിന്ന് ഒഴിവാക്കി, രാജ്യാന്തര യാത്രകളില്‍ ഇളവു വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരും. ആരോഗ്യ മന്ത്രാലയത്തിന്റെ …

രാജ്യത്ത് രണ്ട് മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി

October 12, 2021

ന്യൂഡൽഹി: രാജ്യത്ത് രണ്ട് മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുമ്പോൾ കോവാക്സിനും ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്‌. എന്നാൽ ആരോഗ്യ മന്ത്രാലയം കുട്ടികളിൽ …

കേരളത്തിലെ വ്യാപനം ഭീഷണി; തന്ത്രപരമായ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്രം

September 1, 2021

ന്യൂഡൽഹി: വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് കേരളത്തിൽ കോവിഡ് കേസുകൾ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ കോവിഡ് രോഗികളിൽ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. പ്രതിദിന കോവിഡ് കുതിപ്പ് തടയാൻ സംസ്ഥാനം നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും …