റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: അക്കിത്തം സ്മാരകം: സ്ഥലമേറ്റെടുക്കല്‍ നടപടി ഉടന്‍ ആരംഭിക്കും – സ്പീക്കര്‍ എം.ബി.രാജേഷ്

November 27, 2021 - 4:17 pm

പാലക്കാട്: അക്കിത്തം സ്മാരക മന്ദിരത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ആലോചനാ യോഗം നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ യോഗം കപൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു.

മഹാകവി അക്കിത്തത്തിന് സ്മാരകം സ്ഥാപിക്കുന്നതിന് സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായതായി നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. കുമരനല്ലൂരിലെ കവിയുടെ തറവാട് വീടും ഇതിനോട് ചേര്‍ന്നുള്ള അഞ്ചേക്കറുമാണ് ഏറ്റെടുക്കുക.

യോഗത്തിന് മുന്നോടിയായി ജില്ലാ കലക്ടറും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദര്‍ശിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് ആറ് മാസത്തിനുള്ളില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

ബ്ലോക്ക് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയായ യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാലകൃഷ്ണന്‍, കപൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിനക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *