റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അന്വേഷണ റിപ്പോർട്

November 25, 2021 - 7:17 pm

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്. കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയാണ് കരാറിൽ ഒപ്പു വെപ്പിച്ചതെന്നാണ് അനുപമയുടെ മൊഴി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *