റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവാക്സിന്‍ 50 ശതമാനം ഫലപ്രദമെന്ന് ലാന്‍സെറ്റ്

November 24, 2021 - 9:29 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ തനത് വാക്സിനായ കൊവാക്സിന്‍ കൊവിഡ് 19 ലക്ഷണങ്ങള്‍ക്ക് 50 ശതമാനം ഫലപ്രദമെന്ന് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണല്‍. ബിബിവി152 എന്ന പേരില്‍ അറിയപ്പെടുന്ന കൊവാക്സിന്റെ രണ്ട് ഡോസുകള്‍ സാധാരണ സാഹചര്യത്തില്‍ പരിശോധിച്ചപ്പോഴാണ് 50 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയത്. മറ്റ് വൈറസ് ലക്ഷണങ്ങള്‍ക്ക് വാക്സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നു. എയിംസിലെ 2,714 ആശുപത്രി ജീവനക്കാരില്‍ ഏപ്രില്‍ 15, മെയ് 15 കാലയളവില്‍ നടത്തിയ പഠനത്തിന്റെ രേഖകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആര്‍ടി പിസിആര്‍ പരിശോധനയില്‍ കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *