പ്രണയം നിരസിച്ച വിദ്യാർത്ഥിനിക്കുനെരെ ആക്രമണം നടത്തിയ യുവാവും സുഹൃത്തും അറസ്റ്റിൽ

വയനാട്: പ്രണയം നിരസിച്ച രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിക്കുനേരെ ആക്രമണം.ആക്രമണത്തില്‍ ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു പെൺകുട്ടിയുടെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടിട്ടുണ്ട് .പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തു. പ്രണയയം നിരസിച്ചതിന്റെ പേരിൽ ഇയാൾ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.

2021 നവംബർ 22 തിങ്കളാഴ്ച്ച വൈകുന്നേരം കോളേജിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. . നിലവിൽ വൈത്തിരി1താലൂക്ക് ആശുപത്രിയിലുള്ള പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ദീപുവും നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലാണുള്ളത്.

പുൽപ്പള്ളി സ്വദേശിയായ പെൺകുട്ടി രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർഥിയാണ്. ദീപുവിനെ ഫെയ്‌സ്ബുക്കി ലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാൻ ലക്കിടിയിലെത്തുകയായിരുന്നു. ബന്ധത്തിൽ താത്പര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സംഭവ സമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം