റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെല്ലൂര്‍ സാക്ഷിയായത് 140 വര്‍ഷത്തിനിടയിലെ വലിയ പ്രളയത്തിനെന്ന് റിപ്പോര്‍ട്ട്

November 23, 2021 - 10:12 am

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് 140 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രളയം. 140 വര്‍ഷത്തിനു ശേഷമാണ് ആന്ധ്രപ്രദേശില്‍ ഈ രീതിയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതെന്നു സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ അറിയിച്ചു. ഇതിനുമുമ്പ് 1882 ല്‍ ആയിരുന്നു സമാനമായ പ്രളയം.പെന്ന നദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായുണ്ടായ കനത്ത മഴയാണ് വന്‍ പ്രളയത്തിനു കാരണം. നെല്ലൂര്‍ വഴി 5.49 ലക്ഷം ക്യൂസെക്സ് വെള്ളം ഒഴുകിപ്പോയെന്ന് നെല്ലൂര്‍ സ്പെഷല്‍ ഓഫീസര്‍ ബി. രാജശേഖര്‍ പറഞ്ഞു.കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളും പ്രളയത്തിന്റെ പിടിയിലാണ്. കുത്തൊഴുക്കില്‍ ദേശീയപാത 16 തകര്‍ന്നു. കൊവ്വൂരിനടുത്ത് ചൈന്നെ-കൊല്‍ക്കത്ത റോഡ് തകര്‍ന്നു. 35,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ഞായറാഴ്ച മുതല്‍ മഴയ്ക്കു ശമനമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *