റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യപ്രദേശില്‍ 10 വയസ്സുകാരനെ പുലി കടിച്ചുകൊന്നു

November 23, 2021 - 9:36 am

ഭോപാല്‍: മധ്യപ്രദേശില്‍ 10 വയസ്സുകാരനെ പുലി കടിച്ചുകൊന്നു. കൂട്ടുകാര്‍ക്കൊപ്പം റോഡിന് സമീപം കളിച്ചുകൊണ്ടിരിക്കെ ആദിവാസി ബാലനെ പുലി ആക്രമിക്കുകയായിരുന്നു. പുള്ളിപ്പുലി കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. സിയോണി ജില്ലയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാടിനോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ റോഡിന് സമീപം കൂട്ടുകാരുമൊന്നിച്ച് കളിച്ചുകൊണ്ടുനില്‍ക്കുമ്പോഴാണ് പുലി കുട്ടികള്‍ക്ക് നേരേ പാഞ്ഞടുത്തത്. ഇതിനിടെ പുലി ഒരു കുട്ടിയെയും കടിച്ചെടുത്ത് ഓടുകയായിരുന്നുവെന്ന് കിയോളാരി ഏരിയ ഫോറസ്റ്റ് റേഞ്ചര്‍ എസ് കെ വന്‍വാലെ പറഞ്ഞു. പുലിയെ കണ്ടുഭയന്ന മറ്റു കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഓടിക്കൂടിയ ഗ്രാമവാസികള്‍ സംഭവസ്ഥലത്തെത്തി പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *