റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ജില്ലയിൽ അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച ജില്ലാതല കോർ കമ്മിറ്റി യോഗത്തിൽ  അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ്തല ഓഫീസർമാർക്കും എന്യൂമറേറ്റർമാർക്കും പരിശീലനം നൽകുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്നീ തലകളിൽ രൂപീകരിച്ചിട്ടുള്ള സമിതികളുടെ പരിശീലനം പൂർത്തികരിച്ചതായി ജില്ലാ നോഡൽ ഓഫീസർ പി.എസ് ഷിനോ യോഗത്തിൽ അറിയിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന  യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ. സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ മേരി ജോർജ്, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി,  ജില്ലാ കോഡിനേറ്റർ ഡോ. ആന്റോ, മുനിസിപ്പൽ സെക്രട്ടറിമാർ  തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *