റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ശബരിമല മണ്ഡലകാലം – ഭക്ഷണശാലകളില്‍ ഏകീകരിച്ച നിരക്ക് നിശ്ചയിച്ചു

November 17, 2021 - 2:49 pm

ഇടുക്കി: ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്  ഉത്തരവിട്ടു. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഹോട്ടലുകള്‍/ ബേക്കറികള്‍ എന്നിവിടങ്ങളിലെ ഭക്ഷണസാധനങ്ങളുടെ  അമിതവില, അളവില്‍ കുറവ് എന്നീ പരാതികള്‍ ഒഴിവാക്കുന്നതിനായിട്ടാണിത്. ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വിലനിലവാരം ചുവടെ.  

ക്രമ നമ്പര്‍, ഇനം, അളവ്, വിലവിവരം എന്നീ ക്രമത്തില്‍

1 കുത്തരി  ഊണ്   – 65
2 ആന്ധ്രാ  ഊണ്   – 66
3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ)- 750 മില്ലി – 35
4 ചായ -150 മില്ലി -10
5 കാപ്പി – 150 മില്ലി -10
6 ബ്രൂ കോഫി/നെസ് കോഫി – 150 മില്ലി-16
7 കട്ടന്‍ കാപ്പി-150 മില്ലി -7
8 കട്ടന്‍ ചായ -150 മില്ലി – 7
9 ഇടിയപ്പം(ഒരെണ്ണം)- 50 ഗ്രാം – 10
10 ദോശ(1)- 50 ഗ്രാം- 10
11 ഇഡ്ഡലി (1)- 50 ഗ്രാം -10
12 പാലപ്പം (1)-50 ഗ്രാം -10
13 ചപ്പാത്തി(1)-50 ഗ്രാം -10
14 പൊറേട്ട(1)- 60 ഗ്രാം -12
15 നെയ്റോസ്റ്റ് -175 ഗ്രാം -40
16 മസാല  ദോശ -175 ഗ്രാം -45
17 പൂരിമസാല(1) -50 ഗ്രാം – 10
18 പരിപ്പുവട -60ഗ്രാം- 10
19 ഉഴുന്നു വട – 60ഗ്രാം -10
20 കടലക്കറി – 100 ഗ്രാം -26
21 ഗ്രീന്‍പീസ് കറി -100 ഗ്രാം -28
22 കിഴങ്ങ് കറി – 100 ഗ്രാം- 25
23 തൈര് ഒ്രരു കപ്പ്)-100 മില്ലി-10
24 കപ്പ -250 ഗ്രാം -30
25 ബോളി – 50ഗ്രാം-10
26 ബോണ്ട – 50 ഗ്രാം-10
27 ഉളളിവട – 60 ഗ്രാം – 10
28 ഏത്തക്കഅപ്പം -75 ഗ്രാം -15
29 ബജ്ജി -30 ഗ്രാം -10
30 ഉപ്പുമാവ് -200ഗ്രാം -22
31 വെജിറ്റബിള്‍ബിരിയാണി -350ഗ്രാം -65
32 തൈര് സാദം –   45
33 ലെമണ്‍ റൈസ് – 45
34 ഒനിയന്‍ ഊത്തപ്പം- 125ഗ്രാം-50
35 നാരങ്ങാവെളളം- 150 മില്ലി-15
36 സോഡാ നാരങ്ങാവെളളം -150 മില്ലി-16

ഈ നിലവാരം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബേക്കറി/ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം ബഹുഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.  

നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുള്ള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കാന്‍  ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *