റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവാസ് ഷെരീഫ് പാകിസ്താനിലേക്കു മടങ്ങാനൊരുങ്ങുന്നു: ഇമ്രാന് വെല്ലുവിളിയെന്ന് വിലയിരുത്തല്‍

November 17, 2021 - 3:01 pm

ലണ്ടന്‍: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയഭാവിക്കു വെല്ലുവിളിയുയര്‍ത്തി, മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫ് പാകിസ്താനിലേക്കു മടങ്ങാനൊരുങ്ങുന്നു. പാകിസ്താനില്‍ തന്റെ സാന്നിധ്യം ആവശ്യമാണെന്നും ഉടന്‍ മടങ്ങുമെന്നും ഷെരീഫ് സി.എന്‍.എന്‍-ന്യൂസ് 18 ചാനലിനോടു പറഞ്ഞു. പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ അധികാരവടംവലി രൂക്ഷമാകുന്നതിനിടെയാണു ഷെരീഫ് വീണ്ടും സജീവരാഷ്ട്രീയത്തിലേക്കു മടങ്ങുന്നത്. ഷെരീഫ് അധികാരഭ്രഷ്ടനാക്കപ്പെട്ടശേഷം പ്രധാനമന്ത്രിയായ ഇമ്രാന്‍ പാക്‌ സൈന്യത്തിന്റെ കളിപ്പാവയായാണു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, നിലവില്‍ അദ്ദേഹം സൈന്യത്തിനും അനഭിമതനാണെന്നാണു റിപ്പോര്‍ട്ടുകള്‍.

അഴിമതിക്കേസുകളില്‍പ്പെട്ടതിനേത്തുടര്‍ന്ന് ചികിത്സാര്‍ത്ഥം ജാമ്യത്തിലിറങ്ങിയ ഷെരീഫ് നിലവില്‍ ലണ്ടനിലാണു താമസിക്കുന്നത്. നവാസ് ഷെരീഫിനെതിരായ കേസ് സംബന്ധിച്ച് അടുത്തിടെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ചീഫ് ജസ്റ്റിസ് റാണാ എം. ഷമീമിന്റെ വെളിപ്പെടുത്തല്‍ വന്‍വിവാദമായിരുന്നു. ഷെരീഫിനും മകള്‍ മറിയം നവാസിനും 2018-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ജാമ്യം നല്‍കരുതെന്ന് അന്നത്തെ പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒരു ഹൈക്കോടതി ജഡ്ജിയോടു നിര്‍ദേശിച്ചതിനു താന്‍ സാക്ഷിയാണെന്നാണു ജസ്റ്റിസ് റാണ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയത്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ഷെരീഫിന്റെ മടങ്ങിവരവ് ഇമ്രാനെ അധികാരത്തിനു പുറത്തേക്കു നയിക്കുമെന്നാണു വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *