അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: ശാസ്ത്രീയ പശുപരിപാലനം

November 15, 2021 - 9:48 pm

കൊച്ചി: തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ മാസം 22 മുതല്‍ 27 വരെയുളള തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി “ശാസ്ത്രീയമായ പശുപരിപാലനം” എന്ന വിഷയത്തില്‍ ആറ് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. താല്‍പര്യമുളളവര്‍ ഈ മാസം 20-നു മുമ്പായി 0471-2440911 എന്ന ഫോണ്‍ നമ്പരിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ, തിരുവനന്തപുരം-695004 എന്ന മേല്‍വിലാസത്തിലോ principaldtctvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 0471-2440911 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *