തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പെരിങ്ങമലയിൽ വീട്ടമ്മ കുത്തേറ്റ് മരിച്ച നിലയിൽ . പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗമാണ് മരിച്ചത്. 42 വയസായിരുന്നു. ഭർത്താവ് അബ്ദുല്‍ റഹീം ഒളിവിലാണ്.
11/11/21 വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ കിടപ്പുമുറിയിലാണ് നാസിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഐടിഐയിലെ ക്ലര്‍ക്കാണ് നാസില. ഭര്‍ത്താവ് രണ്ട് വര്‍ഷമായി അമിത മദ്യപാനത്തിന് ചികിത്സയിലായിരുന്നു. പാലോട് പൊലീസ് അന്വേഷണം തുടങ്ങി.



