റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ 15 ന്

November 10, 2021 - 9:56 pm

കണ്ണൂർ: തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌പോര്‍ട്‌സ് സ്‌കൂളിലെ 5,11 ക്ലാസ്സുകളിലേക്കുള്ള പ്രവേശന ട്രയല്‍ നവംബര്‍ 15 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. അഞ്ചാം ക്ലാസ്സിലേക്ക് കായിക പരിശോധനയുടെ അടിസ്ഥാനമാകും.  7,11 ക്ലാസ്സുകളിലേക്ക് സബ്ജില്ല, ജില്ലാ/സംസ്ഥാന തല മത്സരങ്ങളില്‍  വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും  കായിക പരിശോധനയുണ്ടാകും. 8,9 ക്ലാസ്സില്‍ ഒഴിവുള്ള സീറ്റിലേക്ക്  ജില്ല/ സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും കായിക പരിശോധനയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കും പ്രവേശനം. 5,11 ക്ലാസ്സുകളില്‍ പ്രവേശനത്തിനു വരുന്ന കുട്ടികള്‍ 4,10 ക്ലാസ്സുകളില്‍ പഠിച്ച സ്‌കൂള്‍ മേധാവിയുടെ കത്ത്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റ്(ലഭ്യമാണെങ്കില്‍) ഹാജരാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *