റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡ്‌ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

November 9, 2021 - 9:32 am

കൊച്ചി: റോഡ്‌ സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കി സത്യവാങ്‌മൂലം നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കി. ചരക്കുവാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നവര്‍ക്കതിരെ നടപടി വേണമെന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി 2019 ജൂലൈ 29ന്‌ ഹൈക്കോടതി ഉത്തരവ്‌ നല്‍കിയിരുന്നു. ഇത്‌ പാലിക്കപ്പെടുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി കേരള ട്രക്ക്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ പ്രസ്‌ഡന്റ് കെഎ അനൂപ്‌ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്‌റ്റീസ്‌ അനില്‍ കെ നരേന്ദ്രനാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *