വനിതാ സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയ ഗ്രാമപഞ്ചായത്ത്‌ അംഗത്തിനെതിരെ പരാതി

പോത്തന്‍കോട്‌ : സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയ ഗ്രാമ പഞ്ചായത്ത്‌ അംഗത്തിനെതിരെ പോത്താന്‍കോട്‌ പോലീസില്‍ പരാതി. പഞ്ചായത്തിലെ കോണ്‍ഗ്രസ്‌ അംഗം കെ.ആര്‍ ഷിനുവിനെതിരെയാണ്‌ സഹപ്രവര്‍ത്തകയും മുന്‍ പഞ്ചായത്ത്‌ അംഗവുമായ മഹിളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക പരാതി നല്‍കിയത്‌. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ വളരെ മോശമായി അപകീര്‍ത്തിപ്പെടുത്തുന്നതായിട്ടാണ്‌ പരാതി.

ഇതുസംബന്ധിച്ച്‌ പാര്‍ട്ടിനേതാക്കള്‍ ഷിനുവിനെ വിലക്കിയിരുന്നെങ്കിലും സംഭവങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്ന്‌ യുവതിയുടെ പരാതിയില്‍ പറയുന്നു. മൊബൈലിലേക്ക്‌ അശ്ലീല ചിത്രം അയച്ചതിന്‌ ഷിനുവിനെതിരെ പോലീസിലും പാര്‍ട്ടിയിലും പരാതി നല്‍കിയിരുന്നു. അന്ന്‌ ഡിസിസി ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മറ്റിയില്‍ അംഗമായിരുന്നു പരാതിക്കാരി. അന്വേഷണത്തില്‍ ഷിനുവിന്റെ ഭാഗത്തുനിന്നും വിഴ്‌ചയുണ്ടായതായി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ്‌ അപകീര്‍ത്തി പെടുത്തലിന്‌ കാരണമെന്ന്‌ യുവതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →