കോട്ടയം : മണര്‍കാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ ബൈക്ക് യാത്രക്കാരനായ യുവാവിനെ കത്തിയുമായെത്തിയ യുവാക്കളുടെ സംഘം കുത്തിവീഴ്‌ത്തി. ബൈക്കിന്റെ അമിത വേഗത്തെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് പുതുപ്പളളി സ്വദേശിയെ ഗുണ്ടാ അക്രമിസംഘം കുത്തി വീഴ്‌ത്തിയത്. കുത്തേറ്റ പുതുപ്പളളി ചിറയില്‍ വീട്ടില്‍ രെഞ്ചു(29)നെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2021 നവംബര്‍ 7 ഞായറാഴ്‌ച രാത്രി 10.30 ന് കെകെ റോഡിലായിരുന്നു അപകടം. രഞ്ചുവിന്റെ തലക്കും കഴുത്തിനുമാണ്‌പരിക്കേറ്റിരിക്കുന്നത്.
പമ്പിലെത്തി ഇന്ധനം നിറച്ചശേം മടങ്ങുകയായിരുന്നു രെഞ്ചു. ഈ സമയം പമ്പിന് മുന്നിലൂടെ കടന്നുപോയ ബൈക്ക് രഞ്ചുവിന്റെ ബൈക്കില്‍ തട്ടി. ബൈക്കിലെത്തിയ യുവാക്കള്‍ അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നത് രഞ്ചു ഇതിനെ ചോദ്യം ചെയ്‌തു. ഇതോടെ യുവാക്കള്‍ രഞ്ചുവിനുനേരെ കത്തി വീശുകയായിരുന്നു. റോഡില്‍ വീണ രെഞ്ചുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.




