മരക്കാർ റിലീസ് തർക്കം; പ്രശ്ന പരിഹാരത്തിനായി മന്ത്രി വിളിച്ച യോഗം മാറ്റിവച്ചു

തിരുവനന്തപുരം: മരക്കാർ റിലീസ് തർക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്ന പരിഹാരത്തിനായി മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചു.

സംഘടനാ പ്രതിനിധികളിൽ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയതെന്നാണ് വിശദീകരണം. എല്ലാവർക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ചർച്ച നടത്തും.

സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തിനെതിരെ തിയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.

Share
അഭിപ്രായം എഴുതാം