റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി

October 23, 2021 - 3:25 pm

കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ചടങ്ങില്‍ മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരെയും മുതിര്‍ന്ന സി.ഡി.എസ് മെമ്പര്‍മാരെയും ആദരിച്ചു. ഒക്ടോബർ 22 മുതൽ 31 വരെയാണ് ഉത്സവം. 

കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിൽ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ കെ ഷിജു, കെ.ഇന്ദിര, പ്രജില സി, ഇ.കെ അജിത്ത്,  കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, എന്‍.യു.എല്‍.എം സിറ്റി പ്രൊജക്ട് ഓഫീസര്‍ രമേശന്‍ കെ.പി, പ്രസാദ് കെ.എം, കൊയിലാണ്ടി നഗരസഭ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് റാലിയും നടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *